മഴ
1
മഴ തകർത്തു പെയ്യുന്നു....ഒന്നും പ്രത്യേകിച്ച് ചയ്യാനുമില്ല ....
ഒരു കപ്പ് ചൂട് ചായ കൊണ്ട് തരാൻ ആളുമുണ്ട്..........................
ജനാല തുറന്നിട്ട് പതുക്കെ പുറത്തേക്കു നോക്കി....
ചിന്ടരഹിതമായ മനസ്സിൽ ഞാനറിയാതെ മഴയുടെ സ്പന്ദനം മാത്രമായി
ഏറെനാൾക്ക് ശേഷം ...മഴ വീണ്ടും തകർത്തു പെയ്യുകയാണ്...ജനാല ഇരുപാളികളും തുറന്നിട്ടു...
ചായ ചുണ്ടോടു അടിപിക്കവേ ശക്തിയായി കാറ്റ് വീശി ..തൊടിയിലെ വാഴകളും പേരമരവും തൈതെങ്ങുമെല്ലാം ആടിയുലഞ്ഞു...മഴയുടെ സ്പർശം ഞാനും അറിഞ്ഞു ....ഓരോ മഴത്തുള്ളികളും ആയിരം തുള്ളികളായി ഒരു പുക പോലെ മുഖത്ത് വന്നടിച്ചു ...
ശരീരമാകെ പടർന്നു കയറിയ കുളിർമയിലേക്ക് ചായയുടെ ഇളം ചൂടും ചെർന്നിറങ്ങി.......
മഴ മനസിനെ പുറകോട്ടു നടത്തി..വളരെ വളരെ ...മുന്പ് ഇതുപോലെ തെളിഞ്ഞ മനസുമായി മഴയെ ആസ്വദിച്ച കാലങ്ങളിലേക്കെല്ലാം...
2
