പ്രകാശം
ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നേരം 7 മണി കഴിഞ്ഞു ..രണ്ടു ദിവസമായി ഇങ്ങനെയാണ് ..അക്കൗണ്ട് ക്ലോസിങ്ങിന്റെ തിരക്ക് കാരണം വൈകിയേ ഇറങ്ങാം പറ്റൂ . മാനേജര്‍ വൃദ്ധന്‍ ആയതിനാല്‍ എല്ലാ കാര്യത്തിലും വേഗത കുറവാണ്.തന്റെ സാമീപ്യം എല്ലാ കാര്യത്തിലും വേണമെന്ന നിര്‍ബന്ധവും അത് കൊണ്ട് തന്നെ അയാള്‍ക്കുണ്ട്.ആവൈശ്യത്തില്‍ കൂടുതല്‍ കൊടുത്താല്‍ അധ്വാനം ച്യേണ്ടി വരുന്നതിലുള്ള ചെറിയ ഈര്‍ഷ്യ മനസിലോതുക്കി അയാള്‍ ബാഗുമെടുത്ത് പുറത്തേക്കു നടന്നു. ബാങ്ക് പ്രവര്തികുനത് ആ വലിയ കേടിടതിന്റെ രണ്ടാം നിലയിലാണ്.അപ്പോളും മാനേജര്‍ കമ്പ്യൂട്ടറില്‍ കണ്ണും നാട്ടു ഇരിക്കുകയാണ്.
പതുക്കെ കോണിയിറങ്ങി താഴയെത്തി .കെട്ടിടത്തിന്റെ തഴതെനിലയില്‍ ഒരു തുണി ക്കടയും , ഹോടേലും,ഒരു ഡോക്റ്ററുടെ ക്ലഇനിക്ക് മാണ് പ്രവര്തിക്കുനത്.തുണി ക്കടയുടെ മുന്പില്‍ എത്തിയപ്പോള്‍ പതിവ് പോലെ റഹ്മാന്‍ പുറത്തു നില്‍ക്കുനതു കണ്ടു.തുണിക്കടയുടെ ഉടമസ്ഥനാണ് അയാള്‍. ഏറെ കാലത്തെ ഗള്‍ഫ് വാസതിനോടുവില്‍ തുടങ്ങിയ സംരഭമാണ് അത്. തുണിക്കടയിലെ തിരക്ക് എപ്പോളും നാല് മണിയോടെ തീരും.പിന്നേ ആരെയെങ്കിലും പ്രതീക്ഷിച്ചിട്ടോ, അല്ലെങ്കില്‍ പ്രത്യേകിച്ചൊന്നു ചയം ഇല്ലാത്തതു കൊണ്ടോ ആവാം അയാള്‍ കട എപ്പോളും രാത്രി 8 മണി വരെ തുറന്നു വെക്കും.
അടുതെതിയപ്പോള്‍ റഹ്മാന്‍ പതിവ് ശൈലിയില്‍ കൈ വീശി കൊണ്ട് ചോദിച്ചു "സാറ് വൈകിയല്ലേ"..........
"അതെ. ക്ലോസിംഗ് കഴിയുന്നത് വരി ഇങ്ങനെയാവും എന്ന് മറുപടി നല്‍കി."
പക്ഷെ റഹ്മാന്‍ അയാളുടെ സമയ കൂടുതല്‍ കാരണം പിന്നെയും ചോദ്യങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു.ഇടക്ക്ക് ബിസ്സിനസ്സിലെ കയട്ടിരക്കങ്ങളെ കുറിച്ചും ,ആനുകാലിക സംഭവ വികാസങ്ങള്‍ വരെ വിഷയമായി.ഒടുവില്‍ സംസാരം അവസാനിച്ചു കഴിഞ്ഞപോലെക്കും ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു.നീരസം മുഖത്ത് പ്രകടം അആവതിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ,രഹ്മാനോട് യാത്ര പറഞ്ഞു പുറത്തേക്കു നടന്നു.ഹോട്ടലില്‍ അപ്പോളും തിരക്കൊഴിഞ്ഞിട്ടില്ല .ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.സാധാരണ അവിടെന്നു ഒരു ചായ പതിവുള്ളതാണ്.ഇപ്പൊ തിരക്ക് കാരണം അതും സാധിക്കുന്നില്ല.
ധ്രിതിയില്‍ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.
ബസിലിരിക്കുമ്പോള്‍ ക്ഷീണം കാരണം പതുക്കെ മയങ്ങിപോയി.
തണുത്ത ഒന്ന് രണ്ടു മഴത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോലാണ് ഞെട്ടി എഴുനീല്ട്ടത്.വെപ്പ്രാളപെട്ടു പുറത്തേക്കു നോക്കി ....ഇല്ല തനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയിട്ടില്ല .തെല്ലു സമാധാനത്തോടെ സീടിലേക്ക് അമര്‍ന്നു ചാരിയിരുന്നു. മഴത്തുള്ളികള്‍ പിന്നെയും മുഖത്ത് തെറിച്ചു വീണു കൊണ്ടിരുന്നു.
ഒടുവില്‍ സ്റ്റോപ്പ് എത്തിയപ്പോളെക്കും മഴ കനത്തിരുന്നു. ബസ് ഇറങ്ങിയ ഉടന്‍ വൈതിംഗ് ഷെഡ് ഇലേക്ക് ഓടി കയറി.ബാഗ്ഗില്‍ തപ്പി നോക്കിയപ്പോളാണ് കുടയെടുതിട്ടില്ല എന്ന് മനസിലായത്.
അല്‍പ്പ നേരം കാത്തിരുന്ന്. മഴ ക്ക് കുറച്ചു ശമനം വന്നപ്പോള്‍ ടോവേലുകൊണ്ട് തല മൂടി വീടിലേക്ക് ധ്രിതിപെട്ടു നടന്നു.
മഴതുള്ളികളോട് മലസരിച്ചു നനഞ്ഞു കുതിര്‍ന്നു വീടിലേക്ക് നടക്കുമ്പോളും എന്തോ മനസിന് തളര്ച്ചയോ ,നീരസമോ തോന്നിയില്ല .മുന്പ് , അതായത് ആരെഴു മാസം മുന്ബയിരുന്നെങ്കില്‍ മഴയെ ഒരു നൂറുവട്ടം ശപിച്ചു കഴിഞ്ഞേനെ....
ദൂരെ നിന്ന് പതുക്കെ വീട് കാണാറായി..വിചാരിച്ച പോലെ തന്നെ മഴയത് കറന്റ് പോയിരിക്കുന്നു..പരിസരത്തുള്ള വീടുകളില്ലെം പ്രക്കാശം മെഴുകുതിരി വെട്ടതിലെക് ചുരുങ്ങിയിരിക്കുന്നു.
ഒടുവില്‍ ആ കൊച്ചു പ്രകാശത്തിലേക്ക് മാത്രം കണ്ണുകളുടക്കി .തന്റെ ഉമ്മരപടിയിന്മേല്‍ കാത്തിരിക്കുന്ന എ പ്രകാശത്തില്‍ ആയ മുഖം പതുക്കെ വ്യക്തമായി തുടങ്ങി. ഇളം നിറത്തിലുള്ള ചുരിധാരിന്മേല്‍ അവിടിവിടെ തെറിച്ച ചെളി തുള്ളികള്‍ മഴയത് ഉമ്മറ പടിയിന്മേലുള്ള കാത്തിരിപ്പിന്റെ നീളം വ്യക്തമാക്കി...
വെളുത് മെലിഞ്ഞു നീളന്‍ മുടിക്കാരി ആയ ഈ പെണ്‍കുട്ടി ജീവിതത്തിലേക്ക് വന്നിട്ട് ആറു മാസം ആവുന്നത്തെ ഉള്ളൂ..
(To be cont.)
No comments:
Post a Comment