ഞാൻ...

ഏകാന്തതയെ ഞാൻ ഇഷ്ട്ടപെടുന്നു .അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എനിക്ക് കൂടുതൽ ഇണങ്ങുന്നത് അതാവാം.പോയകാലം,അതിൽ കുഴിച്ചുമൂടപെട്ട ഓർമ്മകൾ -ഓർക്കാൻ എനിക്ക് പലതുമുണ്ട് ,എന്റെ ബാല്യം,കളിക്കൂട്ടുകാർ,വലിപ്പ ചെറുപ്പം ഇല്ലാത്ത വ്യഗ്രതകൾ ഇല്ലാത്ത ഓർമ്മകൾ, കൗമാരം, അടക്കി പിടിച്ച നഷ്ട്ട ബോധം.,അറിഞ്ഞോ അറിയാതയോ കണ്ടു മുട്ടിയ വ്യക്തികൾ,മനസിന്‌ പോറൽ ഏല്പിച്ച അനുഭവങ്ങൾ..അങ്ങനെ ഒരുപാട്..
ഏകാന്തതയിൽ ഞാൻ അറിയാതെ എന്റെ മനസ് സഞ്ചരിച്ച വഴികളിലൂടെ,സങ്കല്പ്പങ്ങളിലെ സാമ്രാജ്യത്തിൽ ഞാൻ എന്നാ ചോദ്യം ചെയ്യാ പെടാത്ത വ്യക്തി മാത്രം ആവുമ്പോൾ..

Wednesday, 7 August 2013

ഞാനും ഓനും 

ഞാനും ഓനും classmates ആയിരുന്നു.സ്കൂളിൽ .സുഹൃത്തുക്കൾ  ഒന്നും അല്ലായിരുന്നു .കാരണം അവൻ പിൻ ബഞ്ചിൽ ഇരിക്കുന്ന കുട്ടി ആയിരുന്നു .വീട്ടില് നിന്ന് അമ്മ പ്രത്യേകം സർക്കുലർ ഇറക്കിയിരുന്നു "പിൻ ബഞ്ചിൽ ഇരിക്കുന്ന കുട്ടികളോട് കൂട്ടുകൂടാൻ പോവരുത് ,കാരണം "അവന്മാര് മഹാ തല്ലിപോളികൾ  ആയിരിക്കും .അവസാനം നമ്മളും ചീത്ത പഠിക്കാത്ത കുട്ടികൾ ആയിപോവും." നിനക്കും അവന്മാരെ പോലെ ഭാവിയിൽ മീന്കുട്ട ചുമക്കണോ ?..ഇത് കേട്ട് കേട്ട് അവസാനം പിൻ ബന്ജിലേക്ക്  നോക്കാൻ തന്നെ ചെറിയൊരു ഭയം വന്നു .കാരണം മീന്കുട്ടയും വച്ച് ,മുഖത്തെ വിയർപ്പ് മുഷിഞ്ഞ തോർത്തു കൊണ്ട് തുടച്ച് സൈകിൾ  ഏന്തി വലിഞ്ഞു ചവിട്ടി വീട്ടിൽ  വന്നിരുന്ന കുഞ്ഞാമു എനിക്ക് സുഖമുള്ള കാഴ്ച ആയിരുന്നില്ല.
അവന്റെ ബാപ്പ ഗൾഫിൽ ആയിരുന്നു .ഉമ്മയാണെങ്കിൽ പ്രത്യേകിച്ച് കാര്യമായ നിയത്രണങ്ങൾ ഒന്നും അവന്റെ മേൽ എർപെടുതിയിരുന്നുമില്ല .അത് കൊണ്ട്  സർവത്ര സ്വതന്ത്രനായി അവൻ സ്ചൂളിനകതും പുറത്തും വിലസി.ക്ലാസ്സ്‌ നടക്കുമ്പോൾ ബബിൾ ഗമും ചവച്ചു പുറത്തെ യുകളിപ്ടസ് മരത്തിന്റെ ചില്ലകളിലേക്കും നോക്കി അലസമായി ഇരിക്കുന്നതായിരുന്നു അവന്റെ സ്ഥിരം ഏർപ്പാട് .ഇടക്ക് ബാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നു കൊടുത്ത ഡിജിറ്റൽ വാച്ചിലേക്ക് നോക്കുനത് കാണാം.ബെൽ അടിക്കാരായോ എന്നറിയാനുള്ള ആകാംഷ  ആണ് .ബെൽ  അടിച്ചു കഴിഞ്ഞാൽ നമ്മുടെ പിൻ ബെഞ്ച് സംഘം ഗ്രൌണ്ടിലേക്ക്  ഓട്ടം  ആണ് .കളിച്ചു തിമിർത്തു അടുത്ത പീരീഡ്‌