ഞാൻ...

ഏകാന്തതയെ ഞാൻ ഇഷ്ട്ടപെടുന്നു .അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എനിക്ക് കൂടുതൽ ഇണങ്ങുന്നത് അതാവാം.പോയകാലം,അതിൽ കുഴിച്ചുമൂടപെട്ട ഓർമ്മകൾ -ഓർക്കാൻ എനിക്ക് പലതുമുണ്ട് ,എന്റെ ബാല്യം,കളിക്കൂട്ടുകാർ,വലിപ്പ ചെറുപ്പം ഇല്ലാത്ത വ്യഗ്രതകൾ ഇല്ലാത്ത ഓർമ്മകൾ, കൗമാരം, അടക്കി പിടിച്ച നഷ്ട്ട ബോധം.,അറിഞ്ഞോ അറിയാതയോ കണ്ടു മുട്ടിയ വ്യക്തികൾ,മനസിന്‌ പോറൽ ഏല്പിച്ച അനുഭവങ്ങൾ..അങ്ങനെ ഒരുപാട്..
ഏകാന്തതയിൽ ഞാൻ അറിയാതെ എന്റെ മനസ് സഞ്ചരിച്ച വഴികളിലൂടെ,സങ്കല്പ്പങ്ങളിലെ സാമ്രാജ്യത്തിൽ ഞാൻ എന്നാ ചോദ്യം ചെയ്യാ പെടാത്ത വ്യക്തി മാത്രം ആവുമ്പോൾ..

Saturday, 2 February 2013

That's true..


  • ഠിത്തം കഴിഞ്ഞ ഉടന്‍ നല്ല പ്രായത്തില്‍ അവനെ വീട്ടുകാര്‍ ഗള്‍ഫിലേക്ക് പറഞ്ഞയച്ചു.നീണ്ട 4 വര്‍ഷത്തെ ഗള്‍ഫ്‌ വാസതിനോടുവില്‍ അവന്‍ തിരിച്ചറിഞ്ഞു "ഗള്‍ഫ്‌ ഒരു മരീചിക ആണെന്ന്"..ഒടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചു നാട്ടില്‍ തിരിച്ചെത്തി തൊഴിലന്വേഷണ പരീക്ഷണങ്ങള്‍ ; തുടങ്ങി..
    ഇടയ്ക്കു അപമാനികാനെന്നോണം പണീം തോരോം ഇല്ലാതെ നടക്കുനവനോട് വീടുകാര്‍ കല്യാണത്തെ പറ്റി പറയാന്‍ തുടങ്ങി...

    സഹിക്കെട്ട് ഒടുവില്‍ വന്‍ കൂട്ടുകാരനോട് ചോദിച്ചു . "അളിയാ ഈ കല്യാണം എന്ന് പറയുന്നത് ഒരു അനിവാര്യ ദുരന്തം ആണോ.."
    തനി മലപ്പുറം കാരനായ മറ്റൊരു സുഹൃത്ത്‌ പറഞ്ഞു "അത് പിന്നെ ഇ ലെഫ്ടും ര്യ്ടും നോക്കി ഓടിച്ചാല്‍ വണ്ടി മുട്ടൂലല്ലോ ..അത് പോലെ സൂക്ഷിച്ചാല്‍ വേണെങ്കില്‍ ഒയിവാക്കം ...മുട്ടി കയിഞ്ഞിട്ട്‌ പിന്നെ ഇജ്ജു നെലോളിച്ചിട്ടു കാര്യണ്ടാവില്ല..."
    .അധികം വിദ്യാഭാസം ഇല്ലാത്തവന്റെ COMMON SENSINU മനസാ ഒരു സലാം പറഞ്ഞു പോയി ..